25 April Thursday

കണ്ണി മുറിക്കണം, കഥ മാറണം

സ്വന്തം ലേഖകൻUpdated: Saturday Aug 1, 2020
ആലപ്പുഴ
കോവിഡ് കണക്കുകൾക്കും ആശങ്കകൾക്കും  മാറ്റമില്ല.  സാങ്കേതിക കാരണങ്ങളാൽ  വ്യാഴാഴ്‌ച പകുതിേപ്പേരുടെ കണക്കുകളാണ് പുറത്ത് വിട്ടിരുന്നത്. 
വെള്ളിയാഴ്‌ച സ്വാഭാവികമായും രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലന്ന്‌ മാത്രമാണ്‌ ആശ്വാസം.  35 പേർക്കാണ് വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതിൽ 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം.  
ആഴ്‌ചകളായി ജില്ലയെ ആശങ്കയുടെ മുനമ്പിൽ നിർത്തുന്നത് ഈ സമ്പർക്ക രോ​ഗവ്യാപനമാണ്.  
   വെള്ളിയാഴ്‌ച 25 പേർ രോ​ഗമുക്തരായി. ഇതിൽ നാലുപേർ നൂറനാട് ഐടിബിപി ക്യാമ്പിലാണ്. ഒരാഴ്‌ചയ്‌ക്കിടെ 385 പുതിയ രോ​ഗികളുണ്ടായി. 
ഇതിൽ 257 പേരും സമ്പർക്കരോ​ഗികളാണ്. ഒരാഴ്‌ചയിൽ 430 പേർ രോ​ഗമുക്തരായി. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 1696 ആയി. 982 പേർ രോ​ഗമുക്തരായിട്ടുണ്ട്. 657 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം വന്നു. 734 പേർ ചികിത്സയിലുണ്ട്. 
  വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കരോ​ഗികൾക്ക് പുറമേ മൂന്നുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. വ്യാഴാഴ്‌ച പുതിയ ക്ലസ്‌റ്റർ സൂചനകൾ നൽകിയ കടക്കരപ്പള്ളി, പള്ളിപ്പാട് എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച രോ​ഗികൾ കുറഞ്ഞു. ഇരുപ്രദേശങ്ങളിലും രണ്ടുവീതമാണ് രോ​ഗികൾ. എന്നാൽ മാരാരിക്കുളം വടക്ക് ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോ​​ഗം വന്നു. അരൂരിലും അഞ്ച് സമ്പർക്കരോ​ഗികളുണ്ട്. 
സമ്പർക്കത്തിലൂടെ
മാരാരിക്കുളം വടക്ക് (7) ,അരൂർ (5),ചെട്ടികാട് (3),കടക്കരപ്പള്ളി (2) ,പള്ളിപ്പുറം (2),ക‌ൃഷ്‌ണപുരം(2) ,മുട്ടം, ചന്തിരൂർ ,ചെങ്ങന്നൂർ,ആലപ്പുഴ,തഴക്കര,എരമല്ലൂർ ,പാണാവള്ളി ,തൈക്കൽ (ഒന്നുവീതം)
നിരീക്ഷണം -6913
ആകെ 6913 പേർ നിരീക്ഷണത്തിലുണ്ട്. 546 പേർക്ക് വ്യാഴാഴ്‌ച നിരീക്ഷണം നിർദേശിച്ചു. 523 പേരെ ഒഴിവാക്കി. 753 പേർ ആശുപത്രിയിലുണ്ട്. 374 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top