ഓട്ടോയുടെ മുകളിൽ മരംവീണു

മരംവീണ്‌ തകർന്ന ഓട്ടോറിക്ഷ


ഹരിപ്പാട് ദേശീയപാതയിൽ താമല്ലാക്കൽ ജങ്‌ഷനിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണു. ഡ്രൈവറടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. ഓട്ടോ പൂർണമായി തകർന്നു. ഡ്രൈവർ ചെങ്ങന്നൂർ മുളക്കുഴ സാന്ദ്രലയത്തിൽ സന്തോഷ്‌ (44), ഭാര്യ ബിന്ദു (40), ബന്ധു മുളക്കുഴ തെക്കേചിറയിൽ തങ്കമ്മ (62) എന്നിവർക്കാണ് പരിക്കേറ്റത്. തോട്ടപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയി ചെങ്ങന്നൂരേക്ക്‌ മടങ്ങുമ്പോൾ വ്യാഴം പകൽ 12നാണ്‌ അപകടം. 
  തങ്കമ്മയുടെ തലയ്‌ക്കും കാലുകൾക്കും പരിക്കുണ്ട്. സന്തോഷിനും ബിന്ദുവിനും തലയ്‌ക്ക്‌ പരിക്കേറ്റു. Read on deshabhimani.com

Related News