23 April Tuesday

ഓട്ടോയുടെ മുകളിൽ മരംവീണു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

മരംവീണ്‌ തകർന്ന ഓട്ടോറിക്ഷ

ഹരിപ്പാട്
ദേശീയപാതയിൽ താമല്ലാക്കൽ ജങ്‌ഷനിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണു. ഡ്രൈവറടക്കം മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. ഓട്ടോ പൂർണമായി തകർന്നു. ഡ്രൈവർ ചെങ്ങന്നൂർ മുളക്കുഴ സാന്ദ്രലയത്തിൽ സന്തോഷ്‌ (44), ഭാര്യ ബിന്ദു (40), ബന്ധു മുളക്കുഴ തെക്കേചിറയിൽ തങ്കമ്മ (62) എന്നിവർക്കാണ് പരിക്കേറ്റത്. തോട്ടപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയി ചെങ്ങന്നൂരേക്ക്‌ മടങ്ങുമ്പോൾ വ്യാഴം പകൽ 12നാണ്‌ അപകടം. 
  തങ്കമ്മയുടെ തലയ്‌ക്കും കാലുകൾക്കും പരിക്കുണ്ട്. സന്തോഷിനും ബിന്ദുവിനും തലയ്‌ക്ക്‌ പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top