കെഎസ്ടിഎ 
യാത്രയയപ്പ് നൽകി

കെഎസ്ടിഎ അമ്പലപ്പുഴ ഉപജില്ല യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) ഉപജില്ലാ യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബി ആർ സി യിൽ ചേർന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് എം സുനിൽകുമാർ അധ്യക്ഷനായി.  സർവീസിൽ നിന്നും വിരമിക്കുന്ന എം എം ജ്യോതി, എസ് സജിത, ഡി പ്രസന്നൻ, റസിയ ബീവി, വി ഉഷ എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്.  കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സത്യജ്യോതി, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ഉമാനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ സതീഷ് കൃഷ്ണ, പി ബിനു, എസ് ഷീബ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സുമംഗലി, ഹസീന ബീബി, സബ് ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ രാജു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News