29 March Friday

കെഎസ്ടിഎ 
യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കെഎസ്ടിഎ അമ്പലപ്പുഴ ഉപജില്ല യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) ഉപജില്ലാ യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബി ആർ സി യിൽ ചേർന്ന സമ്മേളനത്തിൽ ഉപജില്ലാ പ്രസിഡന്റ് എം സുനിൽകുമാർ അധ്യക്ഷനായി. 
സർവീസിൽ നിന്നും വിരമിക്കുന്ന എം എം ജ്യോതി, എസ് സജിത, ഡി പ്രസന്നൻ, റസിയ ബീവി, വി ഉഷ എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്. 
കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സത്യജ്യോതി, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ ഉമാനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ സതീഷ് കൃഷ്ണ, പി ബിനു, എസ് ഷീബ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി സുമംഗലി, ഹസീന ബീബി, സബ് ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ രാജു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top