മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ



മാന്നാർ വിദേശമദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ശാസ്‌താംകോട്ട കോട്ടപ്പുറത്തു പുത്തൻവീട്ടിൽ സുരേഷ് ഡേവിഡി(48)നെയാണ്‌ പൊലീസ് പിടികൂടിയത്.  ലോക്ക്ഡൗണിന്റെ ഭാഗമായി മാന്നാർ പൊലീസ് ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് പരുമല ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. അമിതവേഗത്തിലെത്തിയ കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല.  പൊലീസ് ജീപ്പിലും മറ്റ് വാഹനങ്ങളിലും കാറിടിച്ചു. പിന്തുടര്‍ന്ന പൊലീസ് തൃക്കുരട്ടി ക്ഷേത്ര ജങ്ഷനിൽനിന്നുമാണ് ഇയാളെ  പിടികൂടിയത്. മൂന്നര ലിറ്റർ വിദേശമദ്യം കാറിൽനിന്നും കണ്ടെടുത്തു. Read on deshabhimani.com

Related News