28 March Thursday

മദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മാന്നാർ
വിദേശമദ്യവുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ശാസ്‌താംകോട്ട കോട്ടപ്പുറത്തു പുത്തൻവീട്ടിൽ സുരേഷ് ഡേവിഡി(48)നെയാണ്‌ പൊലീസ് പിടികൂടിയത്.  ലോക്ക്ഡൗണിന്റെ ഭാഗമായി മാന്നാർ പൊലീസ് ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് പരുമല ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. അമിതവേഗത്തിലെത്തിയ കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. 
പൊലീസ് ജീപ്പിലും മറ്റ് വാഹനങ്ങളിലും കാറിടിച്ചു. പിന്തുടര്‍ന്ന പൊലീസ് തൃക്കുരട്ടി ക്ഷേത്ര ജങ്ഷനിൽനിന്നുമാണ് ഇയാളെ  പിടികൂടിയത്. മൂന്നര ലിറ്റർ വിദേശമദ്യം കാറിൽനിന്നും കണ്ടെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top