കൂടുതൽ കേസുകൾ 
തീർപ്പാക്കി ആലപ്പുഴ



ആലപ്പുഴ  സംസ്ഥാന നിയമസേവന അതോറിറ്റി 2022ൽ നടത്തിയ ദേശീയ ലോക് അദാലത്തുകളിൽ സംസ്ഥാനതലത്തിൽ കൂടുതൽ കേസുകൾ തീർപ്പാക്കിയതിനുള്ള പുരസ്‌കാരം ജില്ലാ നിയമസേവന അതോറിറ്റിക്ക്‌ ലഭിച്ചു. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വാർഷികസമ്മേളനത്തിൽ ജില്ലാ ജഡ്‌ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ജോബിൻ സെബാസ്‌റ്റ്യൻ, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ എം ടി ജലജാറാണി എന്നിവർ സംസ്ഥാന നിയമസേവന അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായ ഹൈക്കോടതി ജഡ്‌ജി വിനോദ് ചന്ദ്രനിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി.    Read on deshabhimani.com

Related News