19 April Friday

കൂടുതൽ കേസുകൾ 
തീർപ്പാക്കി ആലപ്പുഴ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ആലപ്പുഴ 
സംസ്ഥാന നിയമസേവന അതോറിറ്റി 2022ൽ നടത്തിയ ദേശീയ ലോക് അദാലത്തുകളിൽ സംസ്ഥാനതലത്തിൽ കൂടുതൽ കേസുകൾ തീർപ്പാക്കിയതിനുള്ള പുരസ്‌കാരം ജില്ലാ നിയമസേവന അതോറിറ്റിക്ക്‌ ലഭിച്ചു. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ വാർഷികസമ്മേളനത്തിൽ ജില്ലാ ജഡ്‌ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ജോബിൻ സെബാസ്‌റ്റ്യൻ, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ എം ടി ജലജാറാണി എന്നിവർ സംസ്ഥാന നിയമസേവന അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനായ ഹൈക്കോടതി ജഡ്‌ജി വിനോദ് ചന്ദ്രനിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top