സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

സിപിഐ എം ബേത്തൂർപ്പാറ ലോക്കൽ കമ്മറ്റി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാവിന്റടി മൊട്ടയിലെ പുലയിയമ്മയ്‌ക്ക്‌ കൈമാറുന്നു


 ബേത്തൂർപ്പാറ  ബേത്തൂർപ്പാറ കാവിന്റടി മൊട്ടയിലെ പുലയിയമ്മയുടെ കുടുംബത്തിന് സിപിഐ എം പ്രവർത്തകരുടെ  തണൽ.  ഓലമേഞ്ഞ കൂരയിൽ താമസിച്ച കുടുംബത്തിന്‌സിപിഐ എം ബേത്തൂർപ്പാറ ലോക്കൽ കമ്മറ്റി നേതൃത്വത്തിലാണ്‌  സ്നേഹവീട്‌ നിർമിച്ചുനൽകിയത്‌. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ താക്കോൽ നൽകി. കെ മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗങ്ങളായ സി ബാലൻ, ഇ പത്മാവതി, ഏരിയാ സെക്രട്ടറി എം അനന്തൻ,  കെ പി രാമചന്ദ്രൻ, കെ എൻ രാജൻ, ടി കെ മനോജ്‌, കെ സുധീഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം സവിത, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ എച്ച് മുരളി  എന്നിവർ സംസാരിച്ചു. ടി കൃഷ്ണൻ സ്വാഗതവും ലക്ഷ്മി കൃഷ്ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News