20 April Saturday

സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

സിപിഐ എം ബേത്തൂർപ്പാറ ലോക്കൽ കമ്മറ്റി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാവിന്റടി മൊട്ടയിലെ പുലയിയമ്മയ്‌ക്ക്‌ കൈമാറുന്നു

 ബേത്തൂർപ്പാറ 

ബേത്തൂർപ്പാറ കാവിന്റടി മൊട്ടയിലെ പുലയിയമ്മയുടെ കുടുംബത്തിന് സിപിഐ എം പ്രവർത്തകരുടെ  തണൽ. 
ഓലമേഞ്ഞ കൂരയിൽ താമസിച്ച കുടുംബത്തിന്‌സിപിഐ എം ബേത്തൂർപ്പാറ ലോക്കൽ കമ്മറ്റി നേതൃത്വത്തിലാണ്‌  സ്നേഹവീട്‌ നിർമിച്ചുനൽകിയത്‌. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ താക്കോൽ നൽകി. കെ മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗങ്ങളായ സി ബാലൻ, ഇ പത്മാവതി, ഏരിയാ സെക്രട്ടറി എം അനന്തൻ,  കെ പി രാമചന്ദ്രൻ, കെ എൻ രാജൻ, ടി കെ മനോജ്‌, കെ സുധീഷ്, ബ്ലോക്ക്‌ പഞ്ചായത്തംഗം സവിത, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ എച്ച് മുരളി  എന്നിവർ സംസാരിച്ചു. ടി കൃഷ്ണൻ സ്വാഗതവും ലക്ഷ്മി കൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top