മലിനജലം ഒഴുക്കുന്ന
ക്വാറികൾക്കെതിരെ നടപടി വേണം

ഊരകം പഞ്ചായത്തോഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ച് മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്നു ഉദ്ഘാടനംചെയ്യുന്നു


  വേങ്ങര സിപിഐ - എം ഊരകം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഊരകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.   മലിനജലം ഒഴുക്കിവിടുന്ന ഊരകം മലയിലെ ക്വാറികൾക്കെതിരെ നടപടിയെടുക്കുക, പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.   സിപിഐ - എം മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്നു ഉദ്ഘാടനംചെയ്തു. എം വത്സകുമാർ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സുന്ദരരാജൻ, പി  സൈഫുദ്ദീൻ, വി കെ രാജഗോപാലൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News