വൈദ്യുതി നിയമ ഭേദഗതി ബിൽ: ബഹുജന കൂട്ടായ്മ നടത്തി

എൻസിസി ഒഇഇഇയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന 
ബഹുജന കൂട്ടായ്മ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് വൈദ്യുതി നിയമ ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻസിസി ഒഇഇഇയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിജു അധ്യക്ഷനായി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി രാജേഷ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ, അഡ്വ. ആർ അനിൽ, കെ ബാബുരാജ്, ആർ മുരളി, സുജിത്‌ മോഹൻ, കെ ഷീലാകുമാരി, എൽ എസ് മഞ്ജു, മഹേന്ദ്രൻ, ഹസ്സി സോമൻ, ജയശ്രീ, അജയകുമാർ, സുനിൽകുമാർ, ആർ ഉഷാകുമാരി എന്നിവർ സംസരിച്ചു.  Read on deshabhimani.com

Related News