നഴ്‌സസ്‌ അസോസിയേഷൻ 
ജില്ലാ സമ്മേളനം തുടങ്ങി



കാഞ്ഞങ്ങാട് കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി. ജില്ല കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ  വി ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. രശ്മി അധ്യക്ഷയായി. കെ കെ ജലജ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്‌ച കാഞ്ഞങ്ങാട് സൂര്യവംശി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി എച്ച്  കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രതിനിധികളായി 150 നഴ്‌സുമാർ പങ്കെടുക്കും. Read on deshabhimani.com

Related News