മേയർക്കുനേരെ കൈയേറ്റ ശ്രമം: 
എൽഡിഎഫ്‌ പ്രതിഷേധിച്ചു

മേയര്‍ ഡോ. ബീന ഫിലിപ്പിനെ യുഡിഎഫ്-–ബിജെപി കൗണ്‍സിലര്‍മാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം


കോഴിക്കോട് മേയർ ബീന ഫിലിപ്പിനെതിരായ യുഡിഎഫ്-–-ബിജെപി കൗൺസിലർമാരുടെ കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സിറ്റി കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം പേർ അണിനിരന്നു. പുതിയ ബസ് സ്റ്റാൻഡിൽ ചേർന്ന  പൊതുയോഗം ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷനായി. എം പി സൂര്യനാരായണൻ, പി ടി ആസാദ് എന്നിവർ സംസാരിച്ചു. കെ ദാമോദരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News