25 April Thursday

മേയർക്കുനേരെ കൈയേറ്റ ശ്രമം: 
എൽഡിഎഫ്‌ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

മേയര്‍ ഡോ. ബീന ഫിലിപ്പിനെ യുഡിഎഫ്-–ബിജെപി കൗണ്‍സിലര്‍മാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം

കോഴിക്കോട്
മേയർ ബീന ഫിലിപ്പിനെതിരായ യുഡിഎഫ്-–-ബിജെപി കൗൺസിലർമാരുടെ കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സിറ്റി കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറിലധികം പേർ അണിനിരന്നു. പുതിയ ബസ് സ്റ്റാൻഡിൽ ചേർന്ന  പൊതുയോഗം ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. പി കെ നാസർ അധ്യക്ഷനായി. എം പി സൂര്യനാരായണൻ, പി ടി ആസാദ് എന്നിവർ സംസാരിച്ചു. കെ ദാമോദരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top