ഇ പി ജയരാജൻ ദേശാഭിമാനി ഓഫീസ് സന്ദർശിച്ചു
കൽപ്പറ്റ യുഡിഎഫ് ക്രിമിനലുകൾ ആക്രമിച്ച ദേശാഭിമാനി ഓഫീസ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ സന്ദർശിച്ചു. എൽഡിഎഫ് ജില്ലാ റാലിക്കെത്തിയതായിരുന്നു ഇ പി ജയരാജൻ. ഓഫീസിനുണ്ടായ കേടുപാടുകൾ പരിശോധിച്ചശേഷം ജീവനക്കാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഒ ആർ കേളു എംഎൽഎ, സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി വി ബേബി, കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ് എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com