26 April Friday

ഇ പി ജയരാജൻ ദേശാഭിമാനി ഓഫീസ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ദേശാഭിമാനി ഓഫീസ്‌ ഇ പി ജയരാജൻ സന്ദർശിച്ചപ്പോൾ. പി ഗഗാറിൻ, സി കെ ശശീന്ദ്രൻ, 
ഒ ആർ കേളു എംഎൽഎ തുടങ്ങിയവർ ഒപ്പം

 കൽപ്പറ്റ

യുഡിഎഫ്‌ ക്രിമിനലുകൾ ആക്രമിച്ച ദേശാഭിമാനി ഓഫീസ്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ  സന്ദർശിച്ചു. എൽഡിഎഫ്‌ ജില്ലാ റാലിക്കെത്തിയതായിരുന്നു ഇ പി ജയരാജൻ. ഓഫീസിനുണ്ടായ കേടുപാടുകൾ പരിശോധിച്ചശേഷം ജീവനക്കാരിൽനിന്ന്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 
 സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഒ ആർ കേളു എംഎൽഎ,  സി കെ ശശീന്ദ്രൻ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി വി ബേബി, കെ റഫീഖ്‌,  ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ്‌ എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top