രാജീവ് പ്രസാദിനെ അനുസ്മരിച്ചു
നെടുമങ്ങാട് രാജീവ് പ്രസാദിന്റെ 26–-ാം രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. രക്തസാക്ഷിദിനമായ തിങ്കളാഴ്ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനില്‍കുമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അർപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എല്‍ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ കമ്മിറ്റി അംഗം എസ് കവിരാജ്, ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് കൃഷ്ണ, പ്രസിഡന്റ് എന്‍ നിഷാദ്, ട്രഷറർ മനു, ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത്, സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം എസ് കെ ബിജു, വെമ്പായം ലോക്കൽ സെക്രട്ടറി ജി പുഷ്പരാജൻ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com