25 April Thursday

രാജീവ് പ്രസാദിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

രാജീവ് പ്രസാദിന്റെ രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നടത്തിയ പുഷ്പാർച്ചന

നെടുമങ്ങാട്
രാജീവ് പ്രസാദിന്റെ 26–-ാം രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. രക്തസാക്ഷിദിനമായ തിങ്കളാഴ്‌ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനില്‍കുമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പചക്രം അർപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് പതാക ഉയർത്തി. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എല്‍ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ കമ്മിറ്റി അംഗം എസ് കവിരാജ്, ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് കൃഷ്‌ണ, പ്രസിഡന്റ് എന്‍ നിഷാദ്, ട്രഷറർ മനു, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി ശ്രീകാന്ത്, സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം എസ് കെ ബിജു, വെമ്പായം ലോക്കൽ സെക്രട്ടറി ജി പുഷ്‌പരാജൻ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top