തണലൊരുങ്ങും, വലുതായി

നിലന്പൂരിലെ സെന്‍ട്രല്‍ നഴ്സറിയില്‍ വിതരണത്തിന് തയ്യാറായ തേക്ക് തൈകള്‍


നിലമ്പൂർ മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ 2.60 ലക്ഷം തേക്കിൻ തൈ വച്ചുപിടിപ്പിക്കും. വനംവകുപ്പിന്റെ നിലമ്പൂരിലെ സെൻട്രൽ നഴ്സറിയിൽ തൈകൾ ഒരുക്കി.  നെൻമാറ ഡിവിഷനിലെ നെല്ലിയാമ്പതി–- 25,000, മണ്ണാർക്കാട് അട്ടപ്പാടി–- 36,250, എടവണ്ണ–- 60,000, കരുളായി–- 76,500 എന്നിങ്ങനെ റെയ്‌ഞ്ച്‌ അടിസ്ഥാനത്തിൽ തൈ വിതരണംചെയ്യും. പൊതുജനങ്ങൾക്കും മറ്റിടങ്ങളിലേക്കുമായി 62,250 തൈകളും നൽകും. നിലമ്പൂർ കാടുകളിൽ 1969–-1979ൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകളുടെ 1216.20 കിലോ വിത്ത്‌ ശേഖരിച്ചാണ് തൈ ഉൽപ്പാദിപ്പിച്ചത്‌. ജൂണിൽ വിതരണം തുടങ്ങും.   Read on deshabhimani.com

Related News