28 March Thursday

തണലൊരുങ്ങും, വലുതായി

എം സനോജ്‌Updated: Tuesday May 30, 2023

നിലന്പൂരിലെ സെന്‍ട്രല്‍ നഴ്സറിയില്‍ വിതരണത്തിന് തയ്യാറായ തേക്ക് തൈകള്‍

നിലമ്പൂർ
മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ 2.60 ലക്ഷം തേക്കിൻ തൈ വച്ചുപിടിപ്പിക്കും. വനംവകുപ്പിന്റെ നിലമ്പൂരിലെ സെൻട്രൽ നഴ്സറിയിൽ തൈകൾ ഒരുക്കി. 
നെൻമാറ ഡിവിഷനിലെ നെല്ലിയാമ്പതി–- 25,000, മണ്ണാർക്കാട് അട്ടപ്പാടി–- 36,250, എടവണ്ണ–- 60,000, കരുളായി–- 76,500 എന്നിങ്ങനെ റെയ്‌ഞ്ച്‌ അടിസ്ഥാനത്തിൽ തൈ വിതരണംചെയ്യും. പൊതുജനങ്ങൾക്കും മറ്റിടങ്ങളിലേക്കുമായി 62,250 തൈകളും നൽകും. നിലമ്പൂർ കാടുകളിൽ 1969–-1979ൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകളുടെ 1216.20 കിലോ വിത്ത്‌ ശേഖരിച്ചാണ് തൈ ഉൽപ്പാദിപ്പിച്ചത്‌. ജൂണിൽ വിതരണം തുടങ്ങും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top