വികെടിയു ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ആർ വി ഇക്ബാബാൽ ഉദ്ഘാടനം ചെയ്യുന്നു


മണ്ണുത്തി വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ ആർ രവി അധ്യക്ഷനായി. ജനു. 24, 25, 26 ന്‌    മണ്ണുത്തിയിലാണ് സമ്മേളനം.  സിപിഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ്കുമാർ , യൂണിയൻ ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ , ഫ്രാൻസിസ് താടിക്കാരൻ,ഷീല അലക്സ് , സരോജിനി തങ്കൻ, ഇ എസ് അനിൽകുമാർ, പി വി ഗിരീഷ്, ജനിത ജയൻ,സതീഷ് ചന്ദ്രൻ, ഇ വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ. കെ ആർ രവി (ചെയർമാൻ), ടി ശ്രീകുമാർ (കൺവീനർ), സതീഷ് ചന്ദ്രൻ (ട്രഷറർ).  Read on deshabhimani.com

Related News