മലയോര ഹൈവേ 
നിർമാണത്തെ ബാധിച്ചു

ചൂണ്ടിക്കൽ കൈത്തോടിനുസമീപം റോഡ് പൂർണമായി ഒലിച്ചുപോയ നിലയിൽ


വെള്ളറട മലയോര ഹൈവേ നിർമാണത്തെയും മഴ തടസ്സപ്പെടുത്തി.  പാറശാല–- കുടപ്പനമൂട് റോഡ് നിർമാണത്തെയാണ്‌ കാര്യമായി ബാധിച്ചത്‌.  ടാറിങ്ങിനുവേണ്ടി പാകിയിരുന്ന  മുഴുവൻ മെറ്റലും ഒലിച്ചുപോയി. റോഡുകളിൽ വൻ കുഴികളും ചാലുകളും രൂപപ്പെട്ടു. ചൂണ്ടിക്കൽ കൈത്തോടിനുസമീപം നൂറ്‌ മീറ്ററോളം റോഡ് പൂർണമായും ഒലിച്ചുപോയി. ഒരു കോടിയിലേറെ രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.   Read on deshabhimani.com

Related News