15 July Tuesday

മലയോര ഹൈവേ 
നിർമാണത്തെ ബാധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ചൂണ്ടിക്കൽ കൈത്തോടിനുസമീപം റോഡ് പൂർണമായി ഒലിച്ചുപോയ നിലയിൽ

വെള്ളറട
മലയോര ഹൈവേ നിർമാണത്തെയും മഴ തടസ്സപ്പെടുത്തി.  പാറശാല–- കുടപ്പനമൂട് റോഡ് നിർമാണത്തെയാണ്‌ കാര്യമായി ബാധിച്ചത്‌.  ടാറിങ്ങിനുവേണ്ടി പാകിയിരുന്ന  മുഴുവൻ മെറ്റലും ഒലിച്ചുപോയി. റോഡുകളിൽ വൻ കുഴികളും ചാലുകളും രൂപപ്പെട്ടു. ചൂണ്ടിക്കൽ കൈത്തോടിനുസമീപം നൂറ്‌ മീറ്ററോളം റോഡ് പൂർണമായും ഒലിച്ചുപോയി. ഒരു കോടിയിലേറെ രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top