ബാലരാമപുരം 
നോർത്ത് ലോക്കൽ കമ്മിറ്റി സെമിനാർ



നേമം സിപിഐ എം നേമം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ നയം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സെമിനാർ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാലരാമപുരം കബീർ, എസ് രാധാകൃഷ്ണൻ, എം ബാബുജാൻ, ലോക്കൽ സെക്രട്ടറി എം എച്ച് സാദ്ദിഖ് അലി, ലോക്കൽ കമ്മിറ്റി അംഗം വി എൽ പ്രദീപ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News