ഉപരിപഠന ശില്‍പ്പശാല

പട്ടികജാതി ക്ഷേമസമിതി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരിപഠന ശില്‍പ്പശാല
ഡോ. എം കെ സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു


ചാലക്കുടി പട്ടികജാതി ക്ഷേമസമിതി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷകളിൽ വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ  ആദരിക്കുകയും  ഉപരിപഠനശിൽപ്പശാലയും നടത്തി. ഗവ.ഗസറ്റ് ഹൗസിൽ നടന്ന ചടങ്ങ് പികെഎസ് ജില്ലാ കമ്മിറ്റിയംഗം ഡോ. എം കെ സുദർശനൻ ഉദ്ഘാടനം ചെയ്തു. സി കെ ശശി അധ്യക്ഷനായി.  കെ പി തോമസ്, എ എം ഗോപി, സവിത മാധവൻ, സാവിത്രി വിജയൻ, എ എ ബിജു,  പി സി മനോജ്  എന്നിവർ സംസാരിച്ചു.   ഡോ. ടി വി വിമൽകുമാർ, ഡോ. സി സി ബാബു, അഡ്വ. കെ ആർ സുമേഷ് എന്നിവർ ശിൽപ്പശാല നയിച്ചു. Read on deshabhimani.com

Related News