26 April Friday

ഉപരിപഠന ശില്‍പ്പശാല

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

പട്ടികജാതി ക്ഷേമസമിതി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരിപഠന ശില്‍പ്പശാല
ഡോ. എം കെ സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി

പട്ടികജാതി ക്ഷേമസമിതി ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷകളിൽ വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ  ആദരിക്കുകയും  ഉപരിപഠനശിൽപ്പശാലയും നടത്തി. ഗവ.ഗസറ്റ് ഹൗസിൽ നടന്ന ചടങ്ങ് പികെഎസ് ജില്ലാ കമ്മിറ്റിയംഗം ഡോ. എം കെ സുദർശനൻ ഉദ്ഘാടനം ചെയ്തു. സി കെ ശശി അധ്യക്ഷനായി.  കെ പി തോമസ്, എ എം ഗോപി, സവിത മാധവൻ, സാവിത്രി വിജയൻ, എ എ ബിജു,  പി സി മനോജ്  എന്നിവർ സംസാരിച്ചു.   ഡോ. ടി വി വിമൽകുമാർ, ഡോ. സി സി ബാബു, അഡ്വ. കെ ആർ സുമേഷ് എന്നിവർ ശിൽപ്പശാല നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top