കേന്ദ്ര അവഗണനയ്‌ക്കെതിരെ
കർഷക തൊഴിലാളി പ്രതിഷേധം



കണ്ണൂർ കേന്ദ്രസർക്കാരിന്റെ  കർഷക തൊഴിലാളി ദ്രോഹനയത്തിൽ പ്രതിഷേധിച്ച്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. കേരളജനതയോട് തുടരുന്ന അ​വ​ഗണനയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. മുഴുവൻ ഏരിയാകേന്ദ്രങ്ങളിലും നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. കണ്ണൂർ  ആർഎസ് പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ടി രവീന്ദ്രൻ അധ്യക്ഷനായി. പി രമേശ് ബാബു, കെ വത്സല എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News