19 April Friday

കേന്ദ്ര അവഗണനയ്‌ക്കെതിരെ
കർഷക തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കണ്ണൂർ
കേന്ദ്രസർക്കാരിന്റെ  കർഷക തൊഴിലാളി ദ്രോഹനയത്തിൽ പ്രതിഷേധിച്ച്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. കേരളജനതയോട് തുടരുന്ന അ​വ​ഗണനയിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. മുഴുവൻ ഏരിയാകേന്ദ്രങ്ങളിലും നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. കണ്ണൂർ  ആർഎസ് പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി വി നാരായണൻ ഉദ്ഘാടനം ചെയ്തു. ടി രവീന്ദ്രൻ അധ്യക്ഷനായി. പി രമേശ് ബാബു, കെ വത്സല എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top