കൂട്ടുകാർ ഒന്നിച്ചു.. സഹപാഠിക്ക് വീടായി

ചാഴൂർ എസ്എൻഎം എച്ച്എസ്എസിലെ വിദ്യാർഥികൾ സഹപാഠിക്കായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി കെ ഡേവീസ് കൈമാറുന്നു


 ചേർപ്പ്  ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ 864 വിദ്യാർഥികൾ ചേർന്ന് സഹപാഠിക്കൊരു വീട് നിർമിച്ച് നൽകി.അച്ഛൻ മരിച്ച  ഊമയായ അമ്മയുടെ മാത്രം സംരക്ഷണയിൽ കഴിയുന്ന വിദ്യാർഥിക്കാണ് വീട് നിർമിച്ച് നൽകിയത്. ഒമ്പത്‌ ലക്ഷം രൂപ ചെലവിൽ 630 ചതുരശ്ര അടി വിസ്തീർണമുള്ള സ്നേഹവീടിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് കൈമാറി. സ്കൂളിന്റെ 80–--ാം വാർഷികാഘോഷം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ കെ എസ് സുരേഷ് അധ്യക്ഷനായി. നടൻ സുനിൽ സുഖദ മുഖ്യാതിഥിയായി.ചാഴുർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ഇന്ദുലാൽ, അന്തിക്കാട് ബ്ലോക്ക്  പ്രസിഡന്റ്‌ സി കെ കൃഷ്ണകുമാർ, സ്കൂൾ മാനേജർ സതീഷ് വലിയപറമ്പിൽ, പ്രിൻസിപ്പൽ ഇൻചാർജ് റെനി രമണൻ, പിടിഎ വൈസ്‌ പ്രസിഡന്റ്‌ ഷീജ ഷൺമുഖൻ, എംപിടിഎ പ്രസിഡന്റ്‌ വിജയലക്ഷമി വിനോദ്,  സ്റ്റാഫ് സെക്രട്ടറി സി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.വിരമിക്കുന്ന പ്രധാന അധ്യാപിക എ ഡി ശൈലക്ക് യാത്രയയപ്പ് നൽകി. കലാപരിപാടികൾ, മാജിക് ഷോ എന്നിവ നടന്നു.   Read on deshabhimani.com

Related News