20 April Saturday

കൂട്ടുകാർ ഒന്നിച്ചു.. സഹപാഠിക്ക് വീടായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ചാഴൂർ എസ്എൻഎം എച്ച്എസ്എസിലെ വിദ്യാർഥികൾ സഹപാഠിക്കായി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി കെ ഡേവീസ് കൈമാറുന്നു

 ചേർപ്പ്

 ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ 864 വിദ്യാർഥികൾ ചേർന്ന് സഹപാഠിക്കൊരു വീട് നിർമിച്ച് നൽകി.അച്ഛൻ മരിച്ച  ഊമയായ അമ്മയുടെ മാത്രം സംരക്ഷണയിൽ കഴിയുന്ന വിദ്യാർഥിക്കാണ് വീട് നിർമിച്ച് നൽകിയത്. ഒമ്പത്‌ ലക്ഷം രൂപ ചെലവിൽ 630 ചതുരശ്ര അടി വിസ്തീർണമുള്ള സ്നേഹവീടിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് കൈമാറി.
സ്കൂളിന്റെ 80–--ാം വാർഷികാഘോഷം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ കെ എസ് സുരേഷ് അധ്യക്ഷനായി. നടൻ സുനിൽ സുഖദ മുഖ്യാതിഥിയായി.ചാഴുർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ഇന്ദുലാൽ, അന്തിക്കാട് ബ്ലോക്ക്  പ്രസിഡന്റ്‌ സി കെ കൃഷ്ണകുമാർ, സ്കൂൾ മാനേജർ സതീഷ് വലിയപറമ്പിൽ, പ്രിൻസിപ്പൽ ഇൻചാർജ് റെനി രമണൻ, പിടിഎ വൈസ്‌ പ്രസിഡന്റ്‌ ഷീജ ഷൺമുഖൻ, എംപിടിഎ പ്രസിഡന്റ്‌ വിജയലക്ഷമി വിനോദ്,  സ്റ്റാഫ് സെക്രട്ടറി സി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.വിരമിക്കുന്ന പ്രധാന അധ്യാപിക എ ഡി ശൈലക്ക് യാത്രയയപ്പ് നൽകി. കലാപരിപാടികൾ, മാജിക് ഷോ എന്നിവ നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top