ഓവറോൾ കിരീടം പിണങ്ങോട് ഡബ്ല്യുഒഎച്ച്‌എസ്‌എസിന്‌



  കൽപ്പറ്റ  ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൽസൺ എസ്റ്റേറ്റ് ട്രാക്കിൽ നടന്ന, ജില്ലാതല സൈക്കിൾ ചാമ്പ്യൻഷിപ്പിൽ പിണങ്ങോട് ഡബ്ല്യുഒഎച്ച്‌എസ്‌എസ്  ഓവറോൾ കിരീടം നേടി. സബ് ജൂനിയർ പെൺ, ജൂനിയർ ആൺ-, പെൺ, സീനിയർ ആൺ,- പെൺ എന്നീ വിഭാഗങ്ങളിൽ വിജയിച്ചാണ് ഓവറോൾ കിരീടം നേടിയത്‌. തൊടുപുഴയിൽ  നടക്കുന്ന സംസ്ഥാന സൈക്കിൾ ചാമ്പ്യൻഷിപ്പിലേക്ക് ഈ വിദ്യാലയത്തിൽനിന്ന് 12 പേർ യോഗ്യരായി.  വിജയികളെ മാനേജ്മെന്റ്, പിടിഎ പ്രതിനിധികൾ ചേർന്ന് അനുമോദിച്ചു.  പ്രിൻസിപ്പൽ താജ് മൻസൂർ, പിടിഎ പ്രസിഡന്റ്‌ നാസർ കാതിരി, വൈസ് പ്രിൻസിപ്പൽ അൻവർ ഗൗസ്, എൻ സി സാജിദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News