എൽഡിഎഫ്‌ പ്രതിഷേധ ജ്വാല നാളെ കൽപ്പറ്റയിൽ



കൽപ്പറ്റ   മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും വികസനവിരുദ്ധ നയങ്ങൾക്കുമെതിരെ  എൽഡിഎഫ്‌ നേതൃത്വത്തിൽ 29ന്‌ ജില്ലാ കേന്ദ്രമായ കൽപ്പറ്റയിൽ ബഹുജന റാലി നടത്തും. പകൽ മൂന്നിന്‌ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും.  തുടർന്ന്‌ നടക്കുന്ന പൊതുയോഗം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. റാലി വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com

Related News