27 April Saturday

എൽഡിഎഫ്‌ പ്രതിഷേധ ജ്വാല നാളെ കൽപ്പറ്റയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
കൽപ്പറ്റ  
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കും വികസനവിരുദ്ധ നയങ്ങൾക്കുമെതിരെ  എൽഡിഎഫ്‌ നേതൃത്വത്തിൽ 29ന്‌ ജില്ലാ കേന്ദ്രമായ കൽപ്പറ്റയിൽ ബഹുജന റാലി നടത്തും. പകൽ മൂന്നിന്‌ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. 
തുടർന്ന്‌ നടക്കുന്ന പൊതുയോഗം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. റാലി വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top