കുറ്റപത്രം രണ്ടുമാസത്തിനകം 
സമർപ്പിക്കണം



ആലപ്പുഴ ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കി രണ്ടു മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.  ചെങ്ങന്നൂർ ഡി വൈ എസ് പി ക്കാണ് കമീഷനംഗം വി കെ ബീനാകുമാരി നിർദേശം നൽകിയത്.  പരാതിക്കാരന് കോടതിയിൽ തെളിവുകൾ സമർപ്പിക്കാം. പള്ളിക്കൽ കളരിക്കൽ കിഴക്കതിൽ യോഹന്നാൻ പാപ്പി സമർപ്പിച്ച പരാതിയിലാണ് നടപടി. ഭിന്നശേഷി അവകാശനിയമപ്രകാരവും എതിർകക്ഷികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി കമീഷനെ അറിയിച്ചു. Read on deshabhimani.com

Related News