അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാ​ഗമായി വാർഡുതല ജനകീയ സമിതികൾക്കുള്ള പരിശീലനം പ്രസിഡന്റ് ബിന്ദു ജി നാഥ് ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാ​ഗമായി വാർഡുതല ജനകീയ സമിതികൾക്കുള്ള പരിശീലനം മൈലം പഞ്ചായത്തിൽ സമാപിച്ചു. പ്രസിഡന്റ് ബിന്ദു ജി നാഥ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മിനി അധ്യക്ഷയായി. അം​ഗങ്ങളായ ഡി പ്രസന്നകുമാർ, ശ്രീകല, കോട്ടൂർ സന്തോഷ് എന്നിവർ പങ്കെടുത്തു. കിലയിലെ സേതുകുമാർ, ശാന്ത, നെൽസൺ, ബിജുമോൻ, മേദിനി എന്നിവർ ക്ലാസെടുത്തു. ബി രാജേന്ദ്രൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News