1500 കേന്ദ്രത്തിൽ ശാസ്ത്ര ചിന്താക്കൂട്ടം



കാഞ്ഞങ്ങാട് ബാലസംഘം ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി ജൂലൈ ഒന്നുമുതൽ 20 വരെ ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ ശാസ്ത്ര ചിന്താക്കൂട്ടം നടത്തും. ഇതിന്റെ പിന്നണി പ്രവർത്തകർക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ 12 ഏരിയകളിൽ നിന്നായി നൂറിലധികം പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.  പപ്പൻ കുട്ടമത്ത് അധ്യക്ഷനായി. കെ ഗംഗാധരൻ, എം അനുരാഗ്, പി കെ മഞ്ജിഷ, ടി പി രാജേഷ് എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ കൺവീനർ പി കെ നിഷാന്ത് സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News