തടഞ്ഞിട്ട ചരക്കു വാഹനങ്ങൾ വിട്ടയച്ചു



ബത്തേരി ലോക്ക‌്ഡൗണിന്റെ ഭാഗമായി മുത്തങ്ങ ചെക്‌ പോസ്‌റ്റുകളിൽ തടഞ്ഞിട്ട വാഹനങ്ങൾ വിട്ടയച്ചു. വ്യാഴാഴ‌്ച മുത്തങ്ങ തകരപ്പാടിയിലെ ആർടിഒ ചെക്ക‌്പോസ‌്റ്റ‌് പരിസരത്ത‌് 50﹣-ഓളം ചരക്കു വാഹനങ്ങളാണ‌് തടഞ്ഞിട്ടത‌്. കർണാടകത്തിലേക്കും ബത്തേരി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങളാണ‌് മണിക്കൂറുകളോളം തടഞ്ഞത‌്. ആവശ്യ സർവീസ‌് എന്ന നിലയിൽ ചരക്കു വാഹനങ്ങൾ തടയേണ്ടതില്ലെന്ന‌് വയനാട‌്﹣- ചാമരാജ‌്നഗർ ജില്ലാ കലക്ടർമാർ ബുധനാഴ‌്ച നിർദേശം നൽകിയിരുന്നു.  ചരക്കു നീക്കം തടസപ്പെടുന്നത‌് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമത്തിനും വിലവർധനയ്‌ക്കും ഇടയാക്കും. പാസ്‌ നൽകിയാണ്‌ ഇരുഭാഗത്തേക്കും ചരക്ക്‌ വാഹനങ്ങൾ കടത്തിവിടുന്നത്‌.    Read on deshabhimani.com

Related News