28 March Thursday

തടഞ്ഞിട്ട ചരക്കു വാഹനങ്ങൾ വിട്ടയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ബത്തേരി
ലോക്ക‌്ഡൗണിന്റെ ഭാഗമായി മുത്തങ്ങ ചെക്‌ പോസ്‌റ്റുകളിൽ തടഞ്ഞിട്ട വാഹനങ്ങൾ വിട്ടയച്ചു. വ്യാഴാഴ‌്ച മുത്തങ്ങ തകരപ്പാടിയിലെ ആർടിഒ ചെക്ക‌്പോസ‌്റ്റ‌് പരിസരത്ത‌് 50﹣-ഓളം ചരക്കു വാഹനങ്ങളാണ‌് തടഞ്ഞിട്ടത‌്. കർണാടകത്തിലേക്കും ബത്തേരി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങളാണ‌് മണിക്കൂറുകളോളം തടഞ്ഞത‌്. ആവശ്യ സർവീസ‌് എന്ന നിലയിൽ ചരക്കു വാഹനങ്ങൾ തടയേണ്ടതില്ലെന്ന‌് വയനാട‌്﹣- ചാമരാജ‌്നഗർ ജില്ലാ കലക്ടർമാർ ബുധനാഴ‌്ച നിർദേശം നൽകിയിരുന്നു.  ചരക്കു നീക്കം തടസപ്പെടുന്നത‌് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമത്തിനും വിലവർധനയ്‌ക്കും ഇടയാക്കും. പാസ്‌ നൽകിയാണ്‌ ഇരുഭാഗത്തേക്കും ചരക്ക്‌ വാഹനങ്ങൾ കടത്തിവിടുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top