പെൺകരുത്തിൽ കർഷക സമരം

സംയുക്ത കർഷക സമിതി അനിശ്ചിതകാല സത്യ​ഗ്രഹം ആർ രമ്യ 
ഉദ്ഘാടനംചെയ്യുന്നു


 മലപ്പുറം ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ– ഓർഡിനേഷൻ കമ്മിറ്റി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല സത്യ​ഗ്രഹം തുടരുന്നു. 66-ാം ദിവസ സമരം വനിതാ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം ആർ രമ്യ ഉദ്ഘാടനംചെയ്തു. സരോജിനി ചന്ദ്രൻ അധ്യക്ഷയായി. മത്തായി യോഹന്നാൻ, എം ജമീല, പി ഗൗരി, കെ ഫാത്തിമ സലീം, കെ പി കൗലത്ത്, സി മോഹിതാ മോഹൻദാസ് എന്നിവർ സംസാരിച്ചു. പി ഷഹർബാൻ സ്വാഗതവും ശാന്ത മോഹൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News