29 March Friday

പെൺകരുത്തിൽ കർഷക സമരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

സംയുക്ത കർഷക സമിതി അനിശ്ചിതകാല സത്യ​ഗ്രഹം ആർ രമ്യ 
ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ– ഓർഡിനേഷൻ കമ്മിറ്റി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല സത്യ​ഗ്രഹം തുടരുന്നു. 66-ാം ദിവസ സമരം വനിതാ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം ആർ രമ്യ ഉദ്ഘാടനംചെയ്തു. സരോജിനി ചന്ദ്രൻ അധ്യക്ഷയായി. മത്തായി യോഹന്നാൻ, എം ജമീല, പി ഗൗരി, കെ ഫാത്തിമ സലീം, കെ പി കൗലത്ത്, സി മോഹിതാ മോഹൻദാസ് എന്നിവർ സംസാരിച്ചു. പി ഷഹർബാൻ സ്വാഗതവും ശാന്ത മോഹൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top