അയ്യപ്പ വിശ്രമകേന്ദ്രം തുടങ്ങി



 കൊടുങ്ങല്ലൂർ  നഗരസഭ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയിൽ ശബരിമല തീർഥാടകർക്ക്‌ വിശ്രമകേന്ദ്രമാരംഭിച്ചു. വിരിവെയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കും. ഭക്ഷണം, കുടിവെള്ളം, പ്രാഥമിക ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.  നഗരസഭയുടെ വക തുണി സഞ്ചി നൽകുന്നതിന് ഹരിത കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. വിശ്രമകേന്ദ്രം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷയായി. Read on deshabhimani.com

Related News