കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

ചാട്ടുകല്ലുത്തറയില്‍ അപകടത്തില്‍പെട്ട കാര്‍


ചാലക്കുടി അതിരപ്പിള്ളി റോഡിൽ ചാട്ടുകല്ലുത്തറയിൽ വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം. റോഡിന് കുറുകെ ഓടിയ കുരങ്ങിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. Read on deshabhimani.com

Related News