1200 ൽ 1200



 മലപ്പുറം  ഹയർ സെക്കൻഡറി പരീക്ഷയിൽ അഞ്ചുപേർക്ക്‌ മുഴുവൻ മാർക്ക്‌. അഫ്‌നിദ (വിപികെഎംഎം എച്ച്‌എസ്‌എസ്‌ പുത്തൂർ പള്ളിക്കൽ), ഗൗരികൃഷ്ണൻ (ആർഎംഎച്ച്‌എസ്‌എസ്‌ മേലാറ്റൂർ), ടി ഹരിത്ത്‌- (എവിഎച്ച്‌എസ്‌എസ്‌ പൊന്നാനി), വി ശ്രേയരാജ്‌ (ഗവ. എച്ച്‌എസ്‌എസ്‌ തിരുവാലി), പി വി ഷിബ അഫ്‌റ (ഇഎംഇഎ കൊണ്ടോട്ടി) എന്നിവരാണ്‌ താരങ്ങൾ.  ഷിബ അഫ്‌റ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ്‌. പുളിക്കല്‍ ആന്തിയൂര്‍കുന്ന് പി വി അബ്ദുൾ ജലീല്‍–-പി കെ മുബീന ദമ്പതികളുടെ മകള്‍. ഗൗരി കൃഷ്‌ണൻ ബയോ സയൻസ് വിദ്യാർഥിനിയാണ്‌. മേലാറ്റൂർ റെയിൽവേ സ്റ്റേഷനുസമീപം ‘കൃഷ്ണാഞ്ജലി’യിലെ  ഡോ. ദേവി കൃഷ്ണന്റെയും (കോട്ടക്കൽ ആര്യവൈദ്യശാല) ജ്യോതിയുടെയും (അധ്യാപിക,- തച്ചിങ്ങനാടം ഹൈസ്കൂൾ) മകൾ. തിരുവാലി വട്ടപറമ്പ് സ്വദേശി വാളക്കോടൻ ബാജിരാജൻ–-ജിഷ ദമ്പതികളുടെ മകളാണ് ശ്രേയരാജ്. ഹ്യൂമാനിറ്റീസ് വിദ്യാർഥിനി. പൊന്നാനി ചെറുവായ്ക്കരയിലെ  തളിയാടത്ത് സുദേഷിന്റെയും അധ്യാപിക ഷീബയുടെയും മകനാണ്‌ ഹരിത്. സയൻസ്‌ ഗ്രൂപ്പിലായിരുന്നു പഠനം. Read on deshabhimani.com

Related News