29 March Friday

1200 ൽ 1200

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 മലപ്പുറം 

ഹയർ സെക്കൻഡറി പരീക്ഷയിൽ അഞ്ചുപേർക്ക്‌ മുഴുവൻ മാർക്ക്‌. അഫ്‌നിദ (വിപികെഎംഎം എച്ച്‌എസ്‌എസ്‌ പുത്തൂർ പള്ളിക്കൽ), ഗൗരികൃഷ്ണൻ (ആർഎംഎച്ച്‌എസ്‌എസ്‌ മേലാറ്റൂർ), ടി ഹരിത്ത്‌- (എവിഎച്ച്‌എസ്‌എസ്‌ പൊന്നാനി),
വി ശ്രേയരാജ്‌ (ഗവ. എച്ച്‌എസ്‌എസ്‌ തിരുവാലി), പി വി ഷിബ അഫ്‌റ (ഇഎംഇഎ കൊണ്ടോട്ടി) എന്നിവരാണ്‌ താരങ്ങൾ. 
ഷിബ അഫ്‌റ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ്‌. പുളിക്കല്‍ ആന്തിയൂര്‍കുന്ന് പി വി അബ്ദുൾ ജലീല്‍–-പി കെ മുബീന ദമ്പതികളുടെ മകള്‍. ഗൗരി കൃഷ്‌ണൻ ബയോ സയൻസ് വിദ്യാർഥിനിയാണ്‌. മേലാറ്റൂർ റെയിൽവേ സ്റ്റേഷനുസമീപം ‘കൃഷ്ണാഞ്ജലി’യിലെ 
ഡോ. ദേവി കൃഷ്ണന്റെയും (കോട്ടക്കൽ ആര്യവൈദ്യശാല) ജ്യോതിയുടെയും (അധ്യാപിക,- തച്ചിങ്ങനാടം ഹൈസ്കൂൾ) മകൾ. തിരുവാലി വട്ടപറമ്പ് സ്വദേശി വാളക്കോടൻ ബാജിരാജൻ–-ജിഷ ദമ്പതികളുടെ മകളാണ് ശ്രേയരാജ്. ഹ്യൂമാനിറ്റീസ് വിദ്യാർഥിനി. പൊന്നാനി ചെറുവായ്ക്കരയിലെ  തളിയാടത്ത് സുദേഷിന്റെയും അധ്യാപിക ഷീബയുടെയും മകനാണ്‌ ഹരിത്. സയൻസ്‌ ഗ്രൂപ്പിലായിരുന്നു പഠനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top