വിദ്യാര്‍ഥികള്‍ക്കായി ബോട്ട്‌ സർവീസിൽ ക്രമീകരണം



ആലപ്പുഴ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ എഴുതാൻ ബോട്ടിൽ പോകുന്ന വിദ്യാർഥികൾക്ക് യാത്രാ ക്രമീകരണവുമായി  ജലഗതാഗത വകുപ്പ്.  രാവിലെ 7.30 മുതല്‍ 9.30 വരെയും പകൽ 12 മുതല്‍ രണ്ടു വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും മാത്രമാവും ബോട്ട് സര്‍‍വീസ്. സാമൂഹിക അകലം പാലിക്കാൻ ഒരു ബോട്ടില്‍ പരിമിതമായ യാത്രക്കാരെയേ ഉള്‍ക്കൊള്ളിക്കൂ. നേരത്തേ ബോട്ട് ജെട്ടിയില്‍ എത്താൻ നിർദേശമുണ്ട്‌.  ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി സ്ഥാപിച്ച കിയോസ്‌ക് പ്രയോജനപ്പെടുത്തണം, മുഖാവരണം ധരിക്കണം, സ്‌കൂള്‍ തിരിച്ചറിയല്‍ രേഖ യാത്രാവേളയില്‍ പരിശോധകര്‍ ആവശ്യപ്പെടുന്ന പക്ഷം വിദ്യാര്‍ഥി ഹാജരാക്കണം. ടിക്കറ്റ് കൗണ്ടറുകളിലും ബോട്ടിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി അറിയിച്ചു. ഫോൺ: 9400050322, 9400050341 Read on deshabhimani.com

Related News