20 April Saturday

വിദ്യാര്‍ഥികള്‍ക്കായി ബോട്ട്‌ സർവീസിൽ ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
ആലപ്പുഴ
എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ എഴുതാൻ ബോട്ടിൽ പോകുന്ന വിദ്യാർഥികൾക്ക് യാത്രാ ക്രമീകരണവുമായി  ജലഗതാഗത വകുപ്പ്. 
രാവിലെ 7.30 മുതല്‍ 9.30 വരെയും പകൽ 12 മുതല്‍ രണ്ടു വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും മാത്രമാവും ബോട്ട് സര്‍‍വീസ്. സാമൂഹിക അകലം പാലിക്കാൻ ഒരു ബോട്ടില്‍ പരിമിതമായ യാത്രക്കാരെയേ ഉള്‍ക്കൊള്ളിക്കൂ. നേരത്തേ ബോട്ട് ജെട്ടിയില്‍ എത്താൻ നിർദേശമുണ്ട്‌. 
ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി സ്ഥാപിച്ച കിയോസ്‌ക് പ്രയോജനപ്പെടുത്തണം, മുഖാവരണം ധരിക്കണം, സ്‌കൂള്‍ തിരിച്ചറിയല്‍ രേഖ യാത്രാവേളയില്‍ പരിശോധകര്‍ ആവശ്യപ്പെടുന്ന പക്ഷം വിദ്യാര്‍ഥി ഹാജരാക്കണം. ടിക്കറ്റ് കൗണ്ടറുകളിലും ബോട്ടിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി അറിയിച്ചു. ഫോൺ: 9400050322, 9400050341

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top