സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനം



  ചാലക്കുടി സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനവും ‘വിദ്യാകിരൺ’ പദ്ധതിയിലെ ലാപ്‌ടോപ്‌ വിതരണോദ്‌ഘാടനവും വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് നിർവഹിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അധ്യക്ഷനായി.  ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ്, പഞ്ചായത്തംഗങ്ങളായ സൗമിനി മണിലാൽ, സനീഷ ഷെമി, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി, പിടിഎ പ്രസിഡന്റ് നളൻ, പ്രധാനാധ്യാപിക ലിനി, പ്രിൻസിപ്പൽ ഇൻ ചാർജ്‌ ജിജുമോൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News