‘ആനവണ്ടിയും കുട്ട്യോളും’ 
യാത്രാക്യാമ്പ് സംഘടിപ്പിച്ചു

കുട്ടികൾക്കായി സംഘടിപ്പിച്ച യാത്രാക്യാമ്പ്‌ നെയ്യാറ്റിൻകര നഗരസഭാധ്യക്ഷൻ പി കെ രാജ്മോഹന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നു


നെയ്യാറ്റിൻകര കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി  "ആനവണ്ടിയും കുട്ട്യോളും’  യാത്രാ ക്യാമ്പ് സംഘടിപ്പിച്ചു. കരിനട ആശ്രയയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യത്തെ യാത്രാക്യാമ്പ്  ഒരുക്കിയത്.       നെയ്യാറ്റിൻകര നഗരസഭാധ്യക്ഷൻ പി കെ രാജമോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ 31 കുട്ടികൾ പങ്കെടുത്തു. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, കോട്ടൂരിലെ ഗീതാഞ്ജലി ഗ്രന്ഥശാല,  മാൻപാർക്ക്‌, നെട്ടുകാൽത്തേരി തുറന്ന ജയിൽ, പൊന്മുടി എന്നിവ കുട്ടികൾ സന്ദർശിച്ചു.      മാധ്യമ പ്രവർത്തകനായ കെ ആർ അജയൻ കുട്ടികളോട് യാത്രാനുഭവങ്ങൾ പങ്കുവച്ചു. പുസ്‌തകങ്ങളും കൈമാറി.  കൃഷ്ണൻനായർ,  ഡോ. സജു,  ടി ഐ സതീഷ് കുമാർ,  എൻ കെ രഞ്ജിത്,  സുമേഷ്‌ കൃഷ്ണൻ, ഷൈജു,  ഡോ. കോട്ടൂർ ജയകുമാർ, വി എൻ സാഗർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News